സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനുകീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് കോഴ്സിന് അപേക്ഷിക്കുന്നതിനുളള തീയതി നീട്ടി. ബിരുദം ആണ് യോഗ്യത.
വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന ഈ കോഴ്സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. ജില്ലയിലെ പഠന കേന്ദ്രം : മര്‍ത്തോമ സുവിശേഷ സേവിക സംഘം, മഞ്ചാടി പി.ഒ, തിരുവല്ല, പത്തനംതിട്ട -689 015.
ഫോണ്‍ : 9207267625, 9447705300, 9447063043.