പത്തനംതിട്ട ജില്ലയിലെ എല്ലാ റോഡുകളിലെയും കയ്യേറ്റങ്ങളും, ട്രാഫിക്കിന് തടസ്സമായി കൂട്ടിയിട്ടിരിക്കുന്ന കല്ലുകളും തടികളും മറ്റ് പാഴ്വസ്തുക്കളും, റോഡ് കയ്യേറി നിര്‍മ്മിച്ചിരിക്കുന്ന നിര്‍മ്മാണങ്ങളും 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണം. അല്ലാത്തപക്ഷം 'കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്ട് 1957 റൂള്‍ 13എ', 'ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 1999 ചാപ്റ്റര്‍ നാല് സെക്ഷന്‍ 15(2)'എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും, ചിലവ് നിയമപരമായി കയ്യേറ്റക്കാരില്‍ നിന്നും ഈടാക്കുമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും
0