എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഭരണിക്കാവും കരിക്കടിയും ഇന്ന് (തിങ്കളാഴ്ച) നടക്കും.
രാവിലെ പ്രത്യേക ചടങ്ങായ പരമ്പിടീലോടെയാണ് തുടങ്ങുക. പുരാണപാരായണം, വൈകീട്ട് കരിക്കടി, രാത്രിയിൽ കണ്ണശ്ശദേവ ക്ഷേത്രത്തിലെ ആറാട്ടുവരവിന് സ്വീകരണം എന്നീ ചടങ്ങുകളും ഉണ്ടാകും.
ഭക്തർ വഴിപാടായി സമർപ്പിക്കുന്ന കരിക്കുകളാണ് കരിക്കടിക്കായി ഉപയോഗിക്കുന്നത്. ഭക്തജനങ്ങൾ തങ്ങളുടെ കാർഷിക വിഭവങ്ങൾ, വളർത്തു മൃഗങ്ങൾ എന്നിവയും വഴിപാടായി സമർപ്പിക്കാറുണ്ട്. പരമ്പിടീലിനുള്ള പരമ്പ് നിലവിൽ പുളിക്കാമറ്റം പുത്തൻവീട്ടിൽനിന്നാണ് സമർപ്പിക്കുന്നത്.