കവിയൂർ ഞാലിക്കണ്ടത്ത് വൻ തീ പിടുത്തം. ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡിന് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആണ് തീ പിടിച്ചത്. കവിയൂർ ഞാലിക്കണ്ടം കലേക്കാട്ടിൽ വീടിനു സമീപം ഉള്ള ഷെഡിനാണ് തീ പിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന പഴയ ടയറുകളും, ആക്രിസാധനങ്ങളും കത്തി നശിച്ചു.
നാട്ടുകാരാണ് തീ പടരുന്ന വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. തിരുവല്ല, ചെങ്ങന്നൂർ, പത്തനംതിട്ട , കോട്ടയം, ചങ്ങനാശ്ശേരി, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാ സേനാ സംഘങ്ങൾ എത്തി മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.