പത്തനംതിട്ടയിൽ വൻ തീപിടിത്തം. പത്തനംതിട്ടയില്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ സിവിൽ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. ചിപ്സ് കടയിലാണ് ആദ്യം തീ പടര്‍ന്നത്. നഗരത്തിലെ 5 ഓളം കടകൾ കത്തി . ചിപ്സ് ഉണ്ടാക്കുന്ന കടയിലെ ഗ്യാസ് സിലൻഡർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
തുടർന്ന് സമീപത്തെ എ വൻ ബേക്കറി, ഒരു മൊബൈൽ ഷോപ്പ്, ചെരുപ്പ് കടയിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു പിടിക്കുകയായിരുന്നു.
തുടർന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ആളുകൾ കടക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നത് വ്യക്തമല്ല. പത്തനംതിട്ട നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു. ആന്റോ ആന്റണി എം.പി സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയം ആയിട്ടുണ്ട്.