മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങല്‍ പടയണി സമാപന ദിവസങ്ങളായ ജനുവരി 27, 28 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം 12 സ്‌കുളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
കുളത്തൂര്‍ ഗവ.എല്‍.പി സ്‌കൂള്‍, വായ്പ്പൂര്‍ എന്‍.എസ്.എസ്.എച്ച്.എസ്.എസ്, കുളത്തൂര്‍ സെന്റ് ജോസഫ് എച്ച്.എസ്, പൊറ്റമല കുളത്തൂര്‍ ലക്ഷ്മിവിലാസം എല്‍പി സ്‌കൂള്‍, ചുങ്കപ്പാറ ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചുങ്കപ്പാറ സെന്റ് ജോര്‍ജ് എച്ച്.എസ്, ചുങ്കപ്പാറ സി.എം.എസ്.എല്‍.പി.എസ്, കോട്ടാങ്ങല്‍ അല്‍ ഹിന്ദ് പബ്ലിക് സ്‌കൂള്‍, കോട്ടാങ്ങള്‍ ഗവ.എല്‍.പി സ്‌കൂള്‍, താഴത്തുവടകര ഗവ.എച്ച്.എസ്.എസ്, വെളളാവൂര്‍ എസ്.എന്‍.യു.പി സ്‌കൂള്‍, വെളളാവൂര്‍ ഗവ.എല്‍ പി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.