നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം, എറണാകുളം സെന്ററുകളിൽ സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ പുനരാരംഭിച്ചു. കഴിഞ്ഞ ജനുവരി ഒന്നു മുതൽ എറണാകുളം സെന്ററിലും, ജനുവരി 16 മുതൽ തിരുവനന്തപുരം സെന്ററിലും അറ്റസ്റ്റേഷന്‍ സാങ്കേതിക കാരണങ്ങളാൽ നിര്‍ത്തിവച്ചിരുന്നു.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനു പുറമേ വ്യക്തിവിവര സർട്ടിഫിക്കറ്റുകതളുടെ (Non Educational) ഹോം അറ്റസ്റ്റേഷൻ, എച്ച്.ആർ.ഡി ചെയ്ത സർട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷൻ, കുവൈറ്റ് വീസാ സ്റ്റാമ്പിങ്ങ് എന്നീ സേവനങ്ങളും സെന്ററിൽ നിന്നും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയിൽനിന്നും ) +91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്ന നമ്പറിലോ നോർക്ക സർട്ടിറിക്കറ്റ് ഒതന്റിക്കേഷൻ സെന്റർ എറണാകുളം 0484-2371810 , തിരുവനന്തപുരം 0471-2770500 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിവസങ്ങളിൽ) എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.