ആനിക്കാട് വിജയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ജനുവരി 28-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കലാസന്ധ്യ (വിജയഭേരി 2023) ആനിക്കാട് ശിവപാര്‍വ്വതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നതാണ്. കലാസന്ധ്യ പ്രശസ്ഥ സിനിമ താരം അരിസ്റ്റോ സുരേഷ് ഉത്‌ഘാടനം ചെയ്യുന്നതും സീരിയല്‍ - സിനിമാ നടന്‍ അരുണ്‍ ചമ്പക്കര സന്ദേശം നൽകുന്നതും ആണ്.
ആനിക്കാട് ശിവ പാര്‍വ്വതി ക്ഷേത്രം തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, കഥാപ്രസംഗം (വിശ്വവിഖ്യാതമായ മൂക്ക്), ഏകാംഗനാടകം (ഒരു തവളപിടുത്തക്കാരന്‍), ഫ്യൂഷൻ ഡാൻസ്, സ്കിറ്റ്, നാടൻ പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.