വേൾഡ് മിഷ്യൻ ഇവാൻജലിസം (ഡബ്ല്യു.എം.ഇ) സഭകളുടെ നേതൃത്വത്തിലുള്ള 74-ാമത് ദേശീയ ജനറൽ കൺവെൻഷൻ തിങ്കളാഴ്ച കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ ആരംഭിക്കും. വൈകീട്ട് ആറിന് ഡബ്ല്യു.എം.ഇ. സഭകളുടെ ജനറൽ പ്രസിഡന്റ് റവ.ഒ.എം.രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് ഫിലിപ്പ് അധ്യക്ഷത വഹിക്കും. പ്രമോദ് നാരായൺ എം.എൽ.എ. മുൻ എം.എൽ.എ.രാജു ഏബ്രഹാം,വിജോയ് സ്കറിയ എന്നിവർ പ്രസംഗിക്കും.
ഒരാഴ്ചത്തെ കൺവെൻഷനിൽ വിവിധ ദിവസങ്ങളിൽ റവ.ഒ.എം.രാജുക്കുട്ടി, റവ.ഫിന്നി ഏബ്രഹാം,റവ.ഇട്ടി ഏബ്രഹാം,റവ.റ്റോമി ജോസഫ്,റവ.അലക്‌സ് വെട്ടിക്കൽ റവ.സണ്ണി തോഴോംപള്ളം, റവ.വി.റ്റി.റെജിമോൻ, ഡോ.കെ.സി.വർഗീസ് എന്നിവർ പ്രസംഗിക്കും. ദിവസവും വൈകീട്ട് 5.30-ന് യോഗം തുടങ്ങും. കൂടാതെ പ്രതിനിധി സമ്മേളനം,സഹോദരീ സമ്മേളനം, സൺഡേ സ്കൂൾ-യുവജന സമ്മേളനം, മിഷനറി സമ്മേളനം തുടങ്ങിയവയും ഉണ്ടായിരിക്കും. 15-ന് കൺവെൻഷൻ സമാപിക്കും. സമാപനസമ്മേളനത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം പാസ്റ്റർ ഒ.എം.രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും.