കോട്ടാങ്ങൽ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

ചീത്തവിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം, വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പിടികൂടി. പെരുമ്പെട്ടി കോട്ടാങ്ങൽ  വായ്പ്പൂർ പാലക്കൽ പാലത്താനം മുക്കാട്ട് മേപ്പുറത്ത് വീട്ടിൽ തങ്കപ്പന്റെ മകൻ എം കെ ഗോപാലകൃഷ്ണൻ (75) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. 

ഞായറാഴ്ച്ച വൈകിട്ട് ആറേമുക്കാലിന് വൈക്കംകവലയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കോട്ടാങ്ങൽ  വായ്പ്പൂർ ചെറുതോട്ടുവഴി പ്ലാക്കൂട്ടത്തിൽ രാഘവൻ പിള്ളയുടെ മകൻ വിനോദ് പി ആറി(50)നാണ് വെട്ടേറ്റത്. കയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിയത് ഇടതുകൈകൊണ്ട് തടഞ്ഞപ്പോൾ, കൈമുട്ടിന് മുകളിൽ ആഴത്തിൽ മുറിവേൽക്കുകയും, അടുത്ത വെട്ട് ഇടതു ചെവിയിലും തലയ്ക്കും കൊണ്ട് ഗുരുതരമായ പരിക്ക് പറ്റുകയുമായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിനോദിന്റെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, രാത്രി  വായ്പ്പൂർ ചന്തയ്ക്കുള്ളിൽ നിന്നും പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

 വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതിനെതുടർന്ന്  രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ, പോലീസ് സംഭവസ്ഥലത്തിന് സമീപം തിനയംപ്ലാക്കൽ രവീന്ദ്രൻ നായരുടെ പുരയിടത്തിൽ നിന്നും വെട്ടുകത്തി കണ്ടെടുത്തു.

  

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ