2016 മുതൽ കെട്ടിടത്തിന്റെ ബലക്ഷയം പറഞ്ഞ് അങ്കണവാടി തൊട്ടടുത്ത് വാഴക്കരേത്ത് ബിൽഡിങ്ങ്സിലാണ് പ്രവർത്തിക്കുന്നത്. 2016ൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപാ വകയിരുത്തി പുതിയ കെട്ടിടം പണിയുന്നതിന് നടപടി സ്വീകരിച്ചെങ്കിലും അവസാന നിമിഷം തുക ലഭിക്കാത്തതിനെ തുടർന്ന് എം.എൽ.എ , ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പ് നൽകിട്ട് 7 വർഷം കഴിഞ്ഞു.
15 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയോടുള്ള അവഗണന രാഷ്ട്രീയ കക്ഷികൾ അവസനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭം ആരംഭിക്കുന്നതിനും നാട്ടുകാർ ഒരുങ്ങുകയാണ്.
അങ്കണവാടിയോട് ചേർന്നുള്ള കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്കുള്ള റോഡും തകർന്ന് തരിപ്പണമായ നിലയിൽ കിടക്കുകയാണ്. നൂറു കണക്കിന് രോഗികൾ ആശ്രയിക്കുന്ന ഈ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും അങ്കണവാടിക്ക് സ്വന്തമായുള്ള അഞ്ച് സെന്റെ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അങ്കണവാടി വെൽഫെയർ കമ്മറ്റി അംഗങ്ങൾ ആവിശ്യപ്പെട്ടു.