കോട്ടാങ്ങൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സ്വച്ച് കേരളയുടെ ഭാഗമായി കുളത്തൂർ മൂഴി പാലത്തിലേക്കുള്ള അപ്രോച് റോഡ് വൃത്തിയാക്കി.
ഞായറാഴ്ച്ച രാവിലെ 8:30 ന് വാർഡ് മെമ്പർ ശ്രീ അഖിൽ എസ് നായർ ഉൽഘാടനം നിർവഹിക്കുകയും, ജില്ലാ സേവാ പ്രമുഖ് ശ്രീ എൻ സന്തോഷ് കുമാർ, മണ്ഡൽ കാര്യവാഹ് ശ്യാം, ബി ജെ പി പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീ ദിലീപ് ചെറിയാറ്റിൽ, സേവാ ഭാരതി ജില്ലാ വിദ്യാഭ്യാസ സംയോജകൻ ശ്രീ ബിനുരാജ് ജി, സേവാ ഭാരതി പഞ്ചായത്ത് സെക്രട്ടറി ശ്രീ ശ്രീകുമാർ കെ കെ ഉൾപ്പെടെയുള്ള 15 ഓളം സംഘപരിവാർപ്രവർത്തർ പങ്കെടുത്തു.