സംസ്ഥാനപാത എസ്.എച്ച് 9 (പുനലൂര്‍ - കോട്ടയം മല്ലപ്പള്ളി വഴി) ഒരു ദീര്‍ഘദൂര സര്‍വീസ് കൂടി കെ.എസ്.ആര്‍.ടി.സി. ആരംഭിച്ചു. പുനലൂര്‍ - എറണാകുളം റൂട്ടിലാണ് ബസ് ആരംഭിച്ചത്. രാവിലെ 5.10ന് പുനലൂര്‍ നിന്ന് ആരംഭിച്ച് പത്തനാപുരം, കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, പുല്ലാട്, വെണ്ണിക്കുളം, മല്ലപ്പള്ളി, കറുകച്ചാല്‍, പുതുപ്പള്ളി, കോട്ടയം മെഡിക്കല്‍ കോളേജ്, ഏറ്റുമാനൂര്‍, തലയോലപ്പറമ്ബ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറവഴി വൈറ്റിലയില്‍ എത്തിച്ചേരുന്ന രീതിയിലാണ് പുതിയ സര്‍വീസ് കൂടി ആരംഭിച്ചിരിക്കുന്നത്.
മല്ലപ്പള്ളിയില്‍ ഏകദേശം 6.50നും 7.10നും ഇടയില്‍ ബസ് എത്തും. നിലവില്‍ 4.30ക്ക് പുനലൂര്‍ നിന്ന് എടുത്ത് 6.20ന് മല്ലപ്പള്ളി വഴി കടന്നു പോകുന്ന വൈറ്റില ബസ് അതേ സമയത്ത് തന്നെ യാത്ര തുടരും. കൊവിഡ് കാലത്തിനു മുൻപ് സ്വകാര്യ ബസ് സര്‍വീസ് നടത്തിയിരുന്ന റൂട്ട് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്ത് നടത്തുന്നതാണ് പുതിയ രീതി. അതേ ബസിന്റെ സമയക്രമം തന്നെയായിരിക്കും പുതിയ കെ.എസ്.ആര്‍.ടി.സിയുടെ സമയമെന്ന് കെ.എസ്.ആര്‍.ടി.സി.അധികൃതര്‍ അറിയിച്ചു.