മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ബിന്ദു മേരി തോമസ് (കോണ്‍ഗ്രസ് ) തിരഞ്ഞെടുക്കപ്പെടു, 6 വോട്ടുകള്‍ നേടിയാണ് ബിന്ദു മേരി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിലെ സിപിഎം അംഗം ഷാന്റി ജേക്കബിനെയാണ് (5 വോട്ട്) പരാജയപ്പെടുത്തിയത്.
3 അംഗങ്ങളുള്ള ബിജെപിയും ഗീതു ജി. നായരെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യഘട്ടത്തില്‍ മത്സരിപ്പിച്ചിരുന്നു. ഏറ്റവും കുറവ് വോട്ട് ലഭിച്ചതിനാല്‍ ബിജെപി തിരഞ്ഞെടുപ്പില്‍ നിന്ന് പുറത്തായി.
രണ്ടാംഘട്ടത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണി സ്ഥാനാര്‍ഥികള്‍ മാത്രമാണ് മത്സരിച്ചത്. ബിജെപി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. പുല്ലാട് വിദ്യാഭാസ ഉപജില്ല ഓഫിസര്‍ അനില വരണാധികാരിയായിരുന്നു.
യുഡിഎഫിലെ ധാരണപ്രകാരം ഗീത കുര്യാക്കോസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.