മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഫെബ്രുവരി ഏഴിന് ആരംഭിക്കും. വൈകീട്ട് ആറിന് തന്ത്രി ചോണൂരില്ലത്ത് ഈശ്വരൻ നമ്പൂതിരി കൊടിയേറ്റും. നടി രവീണ നായർ കലാസന്ധ്യ ഉദ്‌ഘാടനം ചെയ്യും.
9.30-ന് സന്താനഗോപാലം കഥകളി അരങ്ങേറും. എട്ട് രാത്രി എട്ടിന് മല്ലപ്പള്ളി മഹാദേവ ഭജൻസ് ഭജൻ നടത്തും. ഒൻപത് 12-ന് ഉത്സവബലി ദർശനം, വൈകീട്ട് 7.30-ന് പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർ കൂത്ത്, 8.30-ന് മീനടം ബാബുവിന്റെ കഥാപ്രസംഗം, പത്തിന് വൈകീട്ട് 7.30-ന് മല്ലപ്പള്ളി പഞ്ചാക്ഷരിയുടെ ഭജന, രാത്രി ഒൻപതിന് കോട്ടയം മെഗാബിറ്റ്സിന്റെ ഗാനമേള, 11-ന് വൈകീട്ട് 7.30-ന് ജയകേരളയുടെ ഡാൻസ്, 12-ന് ഉച്ചയ്ക്ക് 12-ന് ഉത്സവബലി ദർശനം, രാത്രി ഒൻപതിന് പ്രശാന്ത് വർമയുടെ മാനസജപലഹരി, 13 വൈകീട്ട് 7.30-ന് ഈസ്റ്റ് മഹിളാ സമാജത്തിന്റെ തിരുവാതിരകളി, 8.30-ന് ചങ്ങനാശ്ശേരി ജയകേരളയുടെ ബാലെ എന്നിവ നടക്കും. 14 രാവിലെ പത്തിന് ബദരീനാഥ് ആശ്രമത്തിലെ ഈശ്വരപ്രസാദ് നമ്പൂതിരിക്ക് സ്വീകരണം നൽകും.
രാത്രി ഒൻപതിന് പത്തനംതിട്ട സാരംഗ് ഗാനമേള നടത്തും. 15 രാത്രി ഒൻപതിന് മല്ലപ്പള്ളി നൃത്താഞ്ജലി സ്കൂൾ ഡാൻസ് നടത്തും. 12-ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിക്കും. 16 ഉച്ചയ്ക്ക് 12-ന് ആറാട്ട് സദ്യ, വൈകീട്ട് മൂന്നിന് ആറാട്ടെഴുന്നള്ളത്ത്, 7.30-ന് ആറാട്ടുവരവ്, ടൗണിൽ ദീപക്കാഴ്ച എന്നിവ നടക്കും. 17 രാത്രി എട്ടിന് കാവടിവിളക്ക്, 10.30-ന് എതിരേൽപ്പ് എന്നിവയുണ്ട്. ശിവരാത്രി ദിനമായ ഫെബ്രുവരി 18 രാവിലെ എട്ടിന് പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് കാവടികൾ പുറപ്പെടും.
ഒൻപതിന് അമ്പലപ്പുഴ സുരേഷ്‌വർമ ഓട്ടൻതുള്ളൽ നടത്തും. ഉച്ചയ്ക്ക് 12-ന് മണിമലയാറ്റിലെ മല്ലപ്പള്ളി മണൽപ്പുറത്ത് കാവടിയാട്ടം, രാത്രി 9.30-ന് തിരുവനന്തപുരം മെട്രോയുടെ ഗാനമേള, 12-ന് ശിവരാത്രി പൂജ, ഒന്നിന് സംഘം രക്ഷാധികാരി മല്ലപ്പള്ളി പെരുമ്പെട്ടിക്കുന്നേൽ പി.വി.പ്രസാദിന്റെ ശിവരാത്രി സന്ദേശം, 2.30-ന് ദേശിംഗനാട് അമൃതയുടെ ബാലെ എന്നിവ നടക്കും. തിരുമാലിട ഹൈന്ദവസേവാസംഘം രക്ഷാധികാരി പി.വി പ്രസാദ്, പ്രസിഡന്റ് മനോജ് ശ്രീനികേതൻ, ജനറൽ സെക്രട്ടറി സി.എസ്.പിള്ള, കൺവീനർ പ്രജിത് പി.നായർ, അനിൽ പാറയ്ക്കൽ, പുഷ്പകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.