മണിമലയിൽ ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളാവൂർ ഏറത്തുവടകര ഭാഗത്ത് കുന്നത്തു പുഴയിൽ വീട്ടിൽ സുഭാഷ്, വെള്ളാവൂർ കോത്തലപ്പടി ഭാഗത്ത് ഏറത്തുപാലത്തു വീട്ടിൽ ശ്യാം കുമാർ എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് കോത്തലപ്പടി - പള്ളത്തുപാറ റോഡിൽ വച്ച് ഓട്ടോ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ യുവാവും സുഭാഷും തമ്മിൽ മുൻവൈരാഗ്യം ആണ് ആക്രമണത്തിന് കാരണം.
പരാതിയെത്തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്. ഓ ഷാജിമോൻ.ബി, എസ്.ഐ മാരായ സുനിൽകുമാർ, വിജയകുമാർ, അനിൽകുമാർ, സി.പി.ഓ മാരായ അജിത്ത്,ജോബി,ജിമ്മി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.