മല്ലപ്പള്ളിയിൽ ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആൻഡ് അനിമൽ ഡിസീസസ് പദ്ധതി പ്രകാരം അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനം തിങ്കളാഴ്ച 12-ന് താലൂക്ക് സഭാ ഹാളിൽ ആന്റോ ആന്റണി എം.പി. നിർവഹിക്കും. അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ടോൾഫ്രീ സംവിധാനത്തിന്റെ ഉദ്ഘാടനം അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കും.