ഹെല്‍ത്ത് ആന്‍ഡ് അനിമല്‍ ഡിസീസസ് പദ്ധതിയുടെ ഭാഗമായ 'മൃഗ ചികിത്സ വീട്ടുപടിക്കല്‍ എത്തിക്കുക' എന്ന ലക്ഷ്യത്തിലുള്ള മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനവും താക്കോല്‍ ദാനവും ഫ്ളാഗ് ഓഫും മല്ലപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക്സഭാ ഹാളില്‍ ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. 1962 കേന്ദ്രീകൃത കോള്‍ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി നിര്‍വഹിച്ചു.
പദ്ധതി വിശദീകരണം പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുമേരി തോമസ്, വൈസ് പ്രസിഡന്റ് റെജി പണിക്കമുറിയില്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈലാ അലക്സാണ്ടര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ആര്‍.രാജേഷ് ബാബു, പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംസാരിച്ചു.