അലക്ഷ്യമായും മറ്റുവാഹനങ്ങളുടെ യാത്രയ്ക്ക് തടസ്സമായും നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ചിത്രമെടുത്ത് അയച്ചു നൽകാമെന്ന് ആർ.ടി.ഒ. അറിയിച്ചു.
മെയിൽ: kl03.mvd@kerala.gov.in
ഫോൺ - 9188961003
പാർക്കിംഗ് എന്നാൽ എന്ത് ?(നിർവ്വചനം)
ചരക്കുകളാ യാത്രക്കാരെയോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങൾക്ക് ഒരു വാഹനം നിശ്ചലാവസ്ഥയിൽ കാത്ത് കിടക്കുന്നതും, 3 മിനിറ്റിൽ കൂടുതൽ സമയം നിർത്തിയിടുന്നതും പാർക്കിംഗിന്റെ നിർവ്വചനത്തിൽ വരുന്നു (മോ.വെ. ഡ്രൈവിംഗ് റെഗുലേഷൻ ക്ലോസ് 2 (J)).
എവിടെയൊക്കെയാണ് പാർക്കിംഗ് നിരോധിച്ചിട്ടുള്ളത്
- റോഡിന്റെ വീതി കുറവുള്ളതോ കാഴ്ചയ്ക്ക് തടസ്സം ഉള്ളതോ ആയ ഭാഗത്ത്.
- കൊടുംവളവിലൊ വളവിന് സമീപത്തോ .
- ആക്സിലറേഷൻ ലൈനിലോ (acceleration lane) ഡീസിലറേഷൻ ലൈനിലോ (Deceleration lane)
- റെയിൽവേ ക്രോസിംഗിൽ
- ബസ് സ്റ്റോപ്പ് / ആശുപത്രി സ്കൂൾ എന്നിവയുടെ പ്രവേശന കവാടത്തിനരികിൽ .
- പെഡസ്ട്രിയൻ ക്രോസിംഗിലൊ അതിന് മുൻപുള്ള 5 മീറ്ററിലൊ .
- ട്രാഫിക് ലൈറ്റ്, സ്റ്റോപ്പ് സൈൻ give way sign എന്നിവയുടെ 5 മീറ്ററിനുള്ളിൽ അല്ലെങ്കിൽ മറ്റ് ഡ്രൈവർമാർക്ക് സിഗ്നലുകൾ കാണാൻ കഴിയാത്ത വിധത്തിൽ നിർത്തുന്നത് .
- ബസ് സ്റ്റാൻഡുകളിൽ ബസ്സുകൾ അല്ലാത്ത വാഹനങ്ങൾക്ക്.
- റോഡിൽ വരച്ചിട്ടുള്ള മഞ്ഞ ബോക്സ് മാർക്കിംഗിലൊ റോഡ് അരികിലെ മഞ്ഞ വരയിലൊ .
- നോ സ്റ്റോപ്പിങ് /നോ പാർക്കിംഗ് സൈൻബോർഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ .
- പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററൊ അതിൽ കൂടുതലൊ ആയി നിശ്ചയിച്ചിട്ടുള്ള മെയിൻ റോഡിലൊ റോഡിന്റെ ഭാഗങ്ങളിലോ .
- ഫുട്പാത്ത് /സൈക്കിൾ ട്രാക്ക്/ പെഡസ്ട്രിയൻ ക്രോസിംഗ് എന്നിവടങ്ങളിൽ .
- ഒരു ഇൻറർസെക്ഷനിലൊ ഇന്റർ സെക്ഷന്റെ അരികിൽ നിന്ന് 50 മീറ്റർ മുമ്പോ ശേഷമൊ.
- ഒരു പാർക്കിംഗ് ഏരിയയിലേക്ക് ഉള്ള പ്രവേശന വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ .
- തുരങ്കത്തിൽ / ബസ് ലൈനിൽ .
- ഒരു വസ്തു(property) യുടെ പ്രവേശന വഴിയിലും പുറത്തേക്കുള്ള വഴിയിലും.
- പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിന് എതിരായി
- ഏതെങ്കിലും വാഹനത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തിലോ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ.
- പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമാന്തരമായി.
- പാർക്കിംഗ് അനുവദിച്ചിട്ടുള്ള നിശ്ചിതസമയത്തിനു ശേഷം .
- ഏതെങ്കിലും പ്രത്യേക തരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആ തരത്തിൽ അല്ലാത്ത വാഹനങ്ങൾ .
- വികലാംഗർ ഓടിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള സ്ഥലത്ത് മറ്റ് വാഹനങ്ങൾ .
- ഏതെങ്കിലും പ്രത്യേക രീതിയിൽ പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് അതിനു വിരുദ്ധമായ രീതിയിലൊ കൂടുതൽ സ്ഥലം എടുക്കുന്ന രീതിയിലോ .