തിരുവല്ല മാർക്കറ്റ് ജങ്ഷനിലെ സ്റ്റേഷനറിക്കടയിൽ കവർച്ച. ശനിയാഴ്ച രാത്രി കവർച്ച നടന്നത്. ആർ.ഡി.ഓഫീസിലേക്കുള്ള വഴിയിൽ പ്രവർത്തിക്കുന്ന നവാസിന്റെ കടയിലാണ് വാതിലിന്റെ പൂട്ട് അറുത്ത് കവർച്ച നടത്തിയിരിക്കുന്നത്. ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളും പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. തിരുവല്ല പോലീസിൽ പരാതി നൽകി.
തിരുവല്ലയിലെ സ്റ്റേഷനറിക്കടയിൽ കവർച്ച
0