മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷം. രാപ്പകല്‍ വ്യത്യാസമില്ലാതെ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും നായകൾ വിഹരിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ബസ് കയറാനെത്തുന്ന വിദ്യാർത്ഥികളും യാത്രക്കാരും നായകളെ പേടിച്ച് ബസിൽ കയറാനാകാതെ ബുദ്ധിമുട്ടുകയാണ്.
Photo: Rajeev Fine Arts |
ബസ്സ് സ്റ്റാൻഡിന് തൊട്ടടുത്ത് വലിച്ചെറിയുന്ന മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും കഴിക്കാനാണ് ഇവ കൂട്ടത്തോടെ ഇവിടെ എത്തുന്നത്. റോഡുകളിലും തോടുകളിലും മറ്റും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.