എഴുമറ്റൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ തേമ്മാലില്‍ അജു ജോസഫിന്റെ പുരയിടത്തില്‍ കൃഷി നശിപ്പിക്കാൻ എത്തിയ കാട്ടുപന്നിയെ വെടി വെച്ചു കൊന്നു. ജനുവരി 26ന് വൈകിട്ട് അഞ്ചുമണിയോടെ ഷൂട്ടര്‍മാരായ ജോസ് പ്രകാശ് ,സുധാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് കാട്ടുപന്നിയെ വെടിവെച്ചത്. ശാസ്ത്രിയമായി പന്നിയെ മറവു ചെയ്തതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു.
വാളക്കുഴിൽ പന്നിയെ വെടിവച്ചുകൊന്നു
0