ചുഴന ജംഗ്ഷനില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് യാത്രക്കാരിക്ക് പരിക്ക്. സ്കൂട്ടര്‍ യാത്രക്കാരിയായ എഴുമറ്റൂര്‍ മുളയ്ക്കല്‍ വീട്ടില്‍ പ്രവീണിന്റെ ഭാര്യ പി.ലിജി (32) ക്കാണ് പരിക്കേറ്റത്.
അയിരൂര്‍ - വാലാങ്കര റോഡില്‍ ചുഴന ജംഗ്ഷനില്‍ ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം. തടിയൂര്‍ റോഡില്‍ നിന്ന് എത്തിയ സ്കൂട്ടറില്‍ റാന്നി - അയിരൂര്‍ ഭാഗത്തു നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ നിയന്ത്രണം വിട്ട് സമീപത്ത് നിറുത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചു കയറി.
പരിക്കേറ്റ ലിജി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.