എഴുമറ്റൂരിൽ ഓട്ടോറിക്ഷ മറിഞ്ഞു

 

ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവറും യാത്ര ചെയ്തിരുന്ന സ്കൂൾവിദ്യാർഥിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാളക്കുഴി ബി.എ.എം. യു.പി.എസ്. അഞ്ചാം ക്ലാസ് വിദ്യാർഥി ഗയസ് പി.ഷാജി, ഓട്ടോറിക്ഷാ ഡ്രൈവർ മേലെപുരയിടത്തിൽ വരിക്കാനിക്കൽ അജോമോൻ (30) എന്നിവരെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


എഴുമറ്റൂർ-തുണ്ടിയിൽക്കടവ് റോഡിൽ ആനക്കുഴിക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് 4.20-ന് ആയിരുന്നു അപകടം. വാളക്കുഴിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളെ വീടുകളിൽ ആക്കിയശേഷം ഗയസിന്റെ വീട്ടിലേക്കു പോകുന്നതിനിടെ ഓട്ടോ റബർത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ