മല്ലപ്പള്ളി പവ്വത്തിപ്പടി നടരാജസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി എട്ടിന് തുടങ്ങും. രാവിലെ എട്ടിന് മലനടയിലേക്ക് എതിരേൽപ്പ് ആരംഭിക്കും. ഒൻപതിന് മലയൂട്ട്, ഒന്നിന് അന്നദാനം, വൈകീട്ട് 7.30-ന് തിരുവാതിര, എട്ടിന് കുട്ടികളുടെ കലാപരിപാടികൾ, ഒൻപതിന് സുമേഷ് മല്ലപ്പളിയുടെ ഗാനമേള എന്നിവ നടക്കും.
ഒൻപത് രാവിലെ 10.30-ന് കാവിൽ നൂറുംപാലും, ഒന്നിന് അന്നദാനം, രാത്രി ഒൻപതിന് മ്യൂസിക്കൽ മെഗാഷോ, 10-ന് ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകീട്ട് ആറിന് പവ്വത്തിപ്പടി ആൽത്തറ കവലയിൽനിന്ന് താലപ്പൊലി എതിരേൽപ്പ്, രാത്രി ഒൻപതിന് കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേള എന്നിവ നടക്കും.