തിരുവല്ല കച്ചേരിപ്പടിയിൽ മിനിലോറിയും കാറും കൂട്ടിയിടിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. തിരുവല്ല രാമപുരം മാർക്കറ്റിലേക്ക് പച്ചക്കറി കയറ്റിവന്ന മിനിലോറിയും എതിർ ദിശയിൽനിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല. ഇരുവാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു.