എഴുമറ്റൂരിൽ പുരയിടത്തിന് തീപിടിച്ചു, അഗനിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. എഴുമറ്റൂർ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ മുക്കുഴിക്ക് സമീപം ശീതക്കുളത്ത് നസറുദീന്റെ 40 സെന്റ് ഭൂമിയിലാണ് തീ പടര്‍ന്നത്.
ഇന്നലെ ഉപ്പയ്ക്ക് 2 മണിയോടെയാണ് സംഭവം. പ്രദേശവാസികളും തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന് 4 മണിയോടെയാണ് തീയണച്ചത്. സമീപത്ത് ചപ്പുചവറുകൾക്ക് തീ ഇട്ടതാണ് തീ പടര്‍ന്നു പിടിക്കുന്നതിന് ഇടയാക്കിയതെണാണ് പ്രാഥമിക വിവരം.