കല്ലൂപ്പാറ പഞ്ചായത്തില്‍ വീട്ടുകരം കുടിശിക വരുത്തിയവരില്‍നിന്ന് നാലിരട്ടി തുക വാങ്ങിയത് തിരിച്ചുനല്‍കാന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശംനല്‍കി.
കഴിഞ്ഞദിവസം നടന്ന താലൂക്ക് വികസനസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുക അടയ്ക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ കേസുകള്‍ പിന്‍വലിക്കുമെന്നും റവന്യൂ റിക്കവറിക്കായി തെറ്റായി അക്വിസിഷന്‍ നോട്ടിസ് അയച്ച ഉദ്യോഗസ്ഥനില്‍നിന്ന് ഇതിന്റെ ചെലവ് ഈടാക്കുമെന്നും അറിയിച്ചു.
350ല്‍ ഏറെ വീട്ടുകാര്‍ക്കാണ് നാലിരട്ടി തുകഅടയ്ക്കണമെന്ന് നോട്ടിസ് ലഭിച്ചിരുന്നത്.