കല്ലൂപ്പാറ ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം വ്യാഴാഴ്ച തുടങ്ങും. എല്ലാ ദിവസവും വൈകീട്ട് മൂന്നിന് അമ്പലപ്പുഴ സുരേഷ് വർമ ഓട്ടൻതുള്ളൽ നടത്തും. വൈകീട്ട് ആറിന് അമ്പലപ്പുഴ മാത്തൂർ സംഘം വേലകളി നടത്തും. രാത്രി 10.30-ന് കല്ലൂപ്പാറ ശ്രീദേവീ സംഘം പടയണി അവതരിപ്പിക്കും. 24-ന് രാത്രി പത്തിന് പടയണി തുടങ്ങും. 25-ന് രാവിലെ 8.30-ന് ശ്രീഭഗവതിയെ വടക്കേ നടയിൽ എഴുന്നള്ളിച്ചിരുത്തും. 11.30-ന് അന്നദാനം തുടങ്ങും. വൈകീട്ട് അഞ്ചിന് മന്ദിരംകാലായിൽനിന്ന് വരുന്ന കെട്ടുകാഴ്ചകൾക്ക് വരവേൽപ് നൽകും.
കല്ലൂപ്പാറ കുംഭഭരണി ഉത്സവം ഇന്ന് മുതൽ
0