എൺപതാമത് കല്ലൂപ്പാറ ഓർത്തഡോക്സ് സിറിയൻ കൺവെൻഷൻ ഞായറാഴ്ച തുടങ്ങും. വൈകീട്ട് മൂന്നിന് സൺഡേസ്കൂൾ വിദ്യാർഥികൾ റാലി നടത്തും.
തുടർന്ന് ചേരുന്ന സമ്മേളനത്തിൽ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പൊലീത്ത ഉദ്‌ഘാടനം ചെയ്യും. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത സന്ദേശം നൽകും.
ഫാ.ജോൺ ടി.വർഗീസ്, ഡോ. നൈനാൻ വി.ജോർജ്, ഫാ.പി.എ.ഫിലിപ്പ്, ഫാ.മോഹൻ ജോസഫ്, ബിഷപ്പ് മാർ തോമസ് തറയിൽ, ഡോ. വർഗീസ് വർഗീസ് മീനടം എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് ഏഴിന് പ്രസംഗിക്കും.
ഫെബ്രുവരി 12 രാവിലെ എട്ടിന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത കുർബാന അർപ്പിക്കും. വൈകീട്ട് ഏഴിന് സമാപനയോഗത്തിൽ പ്രസംഗിക്കും.
കോട്ടൂർ, മുതുപാല, മാന്താനം, പുന്നവേലി എന്നിവിടങ്ങളിൽനിന്ന് എല്ലാ ദിവസവും വൈകീട്ട് ഏഴിന് കൺവെൻഷൻ നഗറിലേക്ക് ബസ് സർവീസ് ഉണ്ട്.കൺവെൻഷൻ പ്രസിഡന്റ് ഫാ.ജോൺ മാത്യു, സെക്രട്ടറി ഫാ.സാജു ജേക്കബ്, ഫാ.അനൂപ് വർഗീസ്, ഫാ.ടിജോ വർഗീസ്, ഫാ.വർഗീസ് ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.