കറുകച്ചാലിൽ യുവാവിനെ വെട്ടിക്കൊന്നു: രണ്ടുപേർ അറസ്റ്റിൽ

 


കറുകച്ചാലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. കറുകച്ചാൽ ചമ്പക്കര ഉമ്പിടി ഭാഗത്ത് മംഗലത്തുപുതുപ്പറമ്പിൽ വീട്ടിൽ വിജയൻ മകൻ വിഷ്ണു വിജയൻ (24), കറുകച്ചാൽ ഉമ്പിടി ഭാഗത്ത് ഉള്ളാട്ട് വീട്ടിൽ ഫിലിപ്പ് മകൻ സെബാസ്റ്റ്യൻ ഫിലിപ്പ് (44) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാത്രി 12.30മണിയോടുകൂടി  ഉമ്പിടി കോളനിക്ക് സമീപമുള്ള റബർ തോട്ടത്തിൽ വച്ച്  ബിനു എന്ന യുവാവിനെ കല്ലുകൊണ്ട് ഇടിക്കുകയും,കയ്യിൽ കരുതിയിരുന്ന വാളുകൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇതെ തുടർന്ന് കറുകച്ചാൽ എസ്.എച്ച്.ഓ മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കല്യാണം വിളിക്കാത്തതിന്റെ ദേഷ്യത്തിൽ ബിനു പ്രതി സെബാസ്റ്റ്യന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞതായി പറയപ്പെടുന്നു. ബിനുവുമായി നേരത്തെ വൈരാഗ്യം ഉണ്ടായിരുന്ന വിഷ്ണുവിനെ കൂട്ടുപിടിച്ച് സെബാസ്റ്റ്യൻ ബിനുവിനെ വടിവാളിന് വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കൈപ്പത്തിക്കും കാൽമുട്ടു മുതൽ പാദംവരെയും വെട്ടേറ്റ ബിനുവിനെ സുഹൃത്താണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ