കോട്ടാങ്ങൽ നാലാം വാർഡിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം ഇന്ന് ഉച്ചയോടെ തീപ്പിടുത്തമുണ്ടായത്. ആദ്യമുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായെങ്കിലും വൈകിട്ടോടെ വീണ്ടും തീ പടരുകയായിരുന്നു. 13 ഏക്കറോളം സ്ഥലത്ത് തീപടർന്നു.
സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രമോദ് നാരായണൻ എം എൽ എ സ്ഥലം സന്ദർശിച്ചു വേണ്ട നിർദേശങ്ങൾ നൽകി. ആനന്ദവിലാസത്തിൽ ചന്ദ്രമോഹൻ, മുരളീധരപ്പണിക്കർ, വേണു പിള്ള തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും ക്രഷർ യുണിറ്റ് സ്ഥലത്തുമാണ് കാര്യമായ നഷ്ടമുണ്ടായത്.