കോഴഞ്ചേരി പാലം നിര്‍മാണം ഇനി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കും. കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ടെന്‍ഡറില്‍ പങ്കെടുത്ത മൂന്ന് പേരില്‍ നിന്ന് ഏറ്റവും കുറവ് ടെന്‍ഡര്‍ തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ എല്‍1 ആയി തിരഞ്ഞെടുത്തു.
കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ടെന്‍ഡറില്‍ മൂന്ന് പേര്‍ പങ്കെടുത്തിരുന്നു. പരിചയ സമ്പന്നത കുറഞ്ഞ കമ്പനിയെ അയോഗ്യരാക്കി. പിന്നീട് തുക കുറവ് ക്വോട്ട് ചെയ്തത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയായിരുന്നു.
പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ മൂന്ന് തവണ ടെന്‍ഡര്‍ ചെയ്തിരുന്നു. മൂന്ന് തവണയും മാനദണ്ഡ പ്രകാരമുള്ള കരാറുകാരെ കിട്ടിയില്ല. ഇപ്പോള്‍ നാലാമത് വീണ്ടും ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്തപ്പോഴാണ് ഊരാളുങ്കലിനെ തിരഞ്ഞെടുത്തത്. തുടര്‍ നടപടികള്‍ എത്രയും വേഗത്തിലാക്കി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാരാമണ്‍ ഭാഗത്തെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. സ്ഥല ഉടമകള്‍ക്കുള്ള തുക കൈമാറിയിട്ടുണ്ട്.