പത്തനംതിട്ട ജില്ലയില്‍ ജി 04 കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, 07 അമ്പാട്ട് ഭാഗം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28 ന് നടത്തുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള അമ്പാട്ട്ഭാഗം ഗവ. എല്‍. പി. എസിന് ഫെബ്രുവരി 27, 28 തീയതികളിലും, നിയോജക മണ്ഡലപരിധിക്കുള്ളില്‍ വരുന്ന മറ്റെല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 28നും പ്രാദേശിക അവധി നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.