മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് യോഗത്തിനിടെയിൽ തമ്മിലടി. പി ജെ കുര്യന്റെ സാന്നിധയത്തിൽ ആയിരുന്നു തമ്മിലടി നടന്നത്. ഒരു പറ്റം കോൺഗ്രസ് പ്രവർത്തകർ പി ജെ കുര്യൻ എതിരെ ഗോ ബാക്ക് മുദ്രാവാക്യവും വിളിച്ചു യോഗത്തിൽ പങ്കെടുക്കുന്നത് തടയുകയായിരുന്നു. അരമണിക്കൂറോളം തടഞ്ഞ പി ജെ കുര്യനെ പോലീസ് ഇടപെട്ടാണ് പുറത്തിറക്കിയത്. പി ജെ കൂര്യന്റെ വീട് സ്ഥിതി ചെയ്യുന്ന പടുതോട് ഉള്‍ക്കൊള്ളുന്നതാണ് മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി.
കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ഭിന്നത തുടരുന്നത് ആണ് സംഘട്ടനത്തിൽ കലാശിച്ചത്. പി ജെ കുര്യനെ പിന്തുണക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ആണ് അടിയുണ്ടായത്.