പത്തനംതിട്ട ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ പഠനം നടത്തുന്നതും 75 ശതമാനം ഹാജർ ഉള്ളതുമായ പട്ടികവർഗ വിദ്യാർഥികളുടെ രക്ഷകർത്താക്കൾക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കുന്നു.
എം.ആർ.എസ്., സർക്കാർ ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ നിന്നുപഠിക്കുന്ന വിദ്യാർഥികളുടെ രക്ഷകർത്താക്കൾക്ക് ധനസഹായം ലഭിക്കില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 25. വിവരങ്ങൾ റാന്നി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നൽകണം.