ദക്ഷിണ മേഖല അന്തർ സർവകലാശാല വനിതാ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ എംജി സർവകലാശാല വിജയികളായപ്പോൾ മല്ലപ്പള്ളിക്ക് അഭിമാനമായി അക്സ സണ്ണി

 

അന്തര്‍സര്‍വകലാശാല ദക്ഷിണ മേഖലാ വനിതാ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ എംജി സര്‍വകലാശാല ജേതാക്കളായപ്പോൾ മല്ലപ്പള്ളിക്ക് അഭിമാനമായി അക്സ സണ്ണി. ദക്ഷിണ മേഖല അന്തർ സർവകലാശാല വനിതാ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ എംജി സർവകലാശാല ടീമംഗമായ അക്സ സണ്ണി മല്ലപ്പള്ളി ആനിക്കാട് പുല്ലുകുത്തി സ്വദേശിയാണ്.

തേവര എസ്‌എച്ച്‌ കോളേജില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പെരിയാര്‍, കലികറ്റ്‌, ഭാരതിയാര്‍ സര്‍വകലാശാലകൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. നാല് ടീമുകളും ചൊവ്വാഴ്ച നടക്കുന്ന അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിലേക്ക്‌ യോഗ്യത നേടിയിട്ടുണ്ട്‌.

അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പും തേവര കോളേജില്‍ തന്നെയാണ്‌ നടക്കുന്നത്‌. സമാപനസമ്മേളനത്തില്‍ കൊച്ചി സിറ്റി പൊലീസ്‌ കമീഷണര്‍ കെ. സേതുരാമന്‍ ട്രോഫികള്‍ സമ്മാനിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ