പത്തുദിവസത്തെ കുംഭകാർത്തിക ഉത്സവത്തിന് തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കോടിയേറി. താന്നിമംഗലത്ത് ഉണ്ണികൃഷ്ണവാര്യർ ആചാര്യനായുള്ള ഭാഗവത സപ്‌താഹയജ്ഞവും നടക്കുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി എട്ടിന് മീനടം ബാബുവിന്റെ കഥാപ്രസംഗം,
വെള്ളിയാഴ്ച രാവിലെ 10.30-ന് ഉത്സവബലി ദർശനം, ഒന്നിന് സമൂഹസദ്യ, 7.30-ന് സ്വരത്രയ ഗ്രൂപ്പിന്റെ ഡാൻസ് എന്നിവ നടക്കും.
ശനിയാഴ്ച രാവിലെ പത്തിന് നാരീപൂജയ്ക്ക് പ്രമോദ് നാരായണൻ എം.എൽ.എ., റിട്ട.അധ്യാപിക സുമംഗല എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തും , 10.30-ന് ഉത്സവബലി ദർശനം, 12.30-ന് അന്നദാനം, രാത്രി 8.30-ന് ശ്രീമൂലസ്ഥാനമായ കുറിഞ്ഞിക്കാട്ട് കാവിലേക്ക് കാവടി വിളക്ക് ഘോഷയാത്ര, 11.45-ന് പള്ളിവേട്ട എന്നിവ നടക്കും.
കാർത്തിക ദിനമായ ഞായറാഴ്ച രാവിലെ ഏഴിന് സർവൈശ്വര്യപൂജ തുടങ്ങും. പൊങ്കാല ഉദ്‌ഘാടനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, കെ. ഹരിദാസ് എന്നിവർ ചേർന്ന് എട്ടിന് നിർവഹിക്കും. വൈകീട്ട് മൂന്നിന് തടിയൂർ ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, വൈകീട്ട് അഞ്ചിന് കാർത്തിക എഴുന്നള്ളത്ത്, ഒൻപതിന് സുമരാജേഷിന്റെ സംഗീതക്കച്ചേരി, പത്തിന് ആറാട്ട്, 10.30-ന് തിരുവനന്തപുരം മെട്രോ വോയ്‌സിന്റെ ഗാനമേള എന്നിവ നടക്കും.