തിരുവല്ല നഗരത്തില്‍ വാഹനത്തിരക്ക് കൂടി വരുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ ടിപ്പര്‍ ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ഡിവൈഎസ്‌പി ടി രാജപ്പന്‍ അറിയിച്ചു. എംസി റോഡില്‍ വരുന്ന വാഹനങ്ങള്‍ തുകലശേരിയില്‍ നിന്നും മുത്തൂരില്‍ നിന്നും തിരിഞ്ഞു പോകണം.
ടി കെ റോഡില്‍ വരുന്ന വാഹനങ്ങള്‍ ബൈപാസ് വഴിയും കായംകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാവുംഭാഗത്തുനിന്നും തിരിഞ്ഞു പോകണമെന്നും അറിയിച്ചു.