മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അര്‍ഹതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍മാണ പ്രവൃത്തികളുടെ ജിയോടാഗ് നടത്തുക, ഇ-ഗ്രാം പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍.
പ്രായപരിധി - 18-30 ഇടയ്ക്ക് (2021 ജനുവരി 01 പ്രകാരം). വിദ്യാഭ്യാസ യോഗ്യത- മൂന്നു വര്‍ഷ ഡിസിഎയും ബിസിനസ് മാനേജ്‌മെന്റ് /ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസസും ബിരുദവും അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിസിഎ/പിജിഡിസിഎ യോഗ്യത ഉണ്ടായിരിക്കണം.
ഫെബ്രുവരി 20 ന് വൈകിട്ട് നാലിന് മുന്‍പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ നേരിട്ടോ, തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2682258. വിലാസം : സെക്രട്ടറി, മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത്, മല്ലപ്പളളി വെസ്റ്റ് പി.ഒ, 689 585.