യൂത്ത് കോൺഗ്രസ് മല്ലപ്പള്ളിയിൽ വെച്ച് മന്ത്രി റോഷി അഗസ്റ്റിനു നേരെ കരിങ്കൊടി കാട്ടി . മല്ലപ്പള്ളി മടുക്കോലി ജംഗ്ഷനിൽ വെച്ചാണ് ഞായറാഴ്ച്ച വൈകിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
ജില്ലാ പ്രസിഡന്‍റ് എം ജി കണ്ണന്‍റെ നേതൃത്യത്തിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിനു നേരെ പ്രവർത്തകർ കാലിക്കുടവും എറിഞ്ഞു.