മല്ലപ്പള്ളി മടുക്കോലിൽ കാർ സ്കൂട്ടറിൽ ഇടിച്ചു വള്ളംകുളം സ്വദേശിക്ക് പരുക്ക്. ഇന്ന് ഉച്ചയോടെ മടുക്കോലി കവലയിൽ വെച്ച് പായിപ്പാട് റോഡിൽ നിന്നെ എത്തിയ കാറും കല്ലൂപ്പാറ റൂട്ടിൽ നിന്ന് എത്തിയ സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്ക് പറ്റിയ സ്കൂട്ടർ യാത്രക്കാരനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.