കറുകച്ചാൽ പരുത്തിമൂട്ടിൽ ടിപ്പറിനടിയിലേയ്ക്കു ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പത്തനാട് പരുത്തിമൂട് പതിയ്ക്കൽ ജിത്തു ജോണി(21)യാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് പരുത്തിമൂട് പത്തനാട് റൂട്ടിൽ അപകടം ഉണ്ടായത്.
റോഡിലെ വളവിൽ ബൈക്ക് തെന്നി നിയന്ത്രണം നഷ്ടമായി മറിഞ്ഞപ്പോൾ എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറിയ്ക്ക് അടിയിലേയ്ക്ക് വീഴുകയായിരുന്നു. ടോറസ് ലോറിയുടെ ചക്രങ്ങൾ ജിത്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതായി പറയുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.