മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പൗരത്യ ദേശീയ എന്ന വിഷയത്തിൽ താലൂക്ക് സെമിനാർ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. ജിനോയ് ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് ജോർജ് വിഷയാവതരണം നടത്തി.
സംസ്ഥാന ലൈബ്രറി കൗൺസിലംഗം കെ.പി .രാധാകൃഷ്ണൻ താലൂക്ക് കൗൺസിൽ സെക്രട്ടറി തോമസ് മാത്യൂ,, വിനയ സാഗർ, ജോസ് കുറഞ്ഞൂർ , പി.പി.ഉണ്ണികൃഷ്ണൻ നായർ ,രമേശ് ചന്ദ്രൻ , തമ്പി കോലത്ത്, നജീബ് റാവുത്തർ, ജി. അനിൽകുമാർ , പത്മകുമാർ എന്നിവർ പ്രസംഗിച്ചു.