മല്ലപ്പള്ളി മാത്തന്‍ ആശുപത്രിയില്‍ കള്ളന്‍ ജീവനക്കാരിയുടെ രണ്ടു പവന്‍ മാല പൊട്ടിച്ച്‌ കടന്നു



മല്ലപ്പള്ളി റവ. ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രിയില്‍ ഇന്ന് പുലർച്ചെ കള്ളന്‍ കയറി. ഫാര്‍മസി ജീവനക്കാരിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ച്‌ കടന്നു കളഞ്ഞു.

മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. തോര്‍ത്തുമുണ്ട് ധരിച്ച്‌ എത്തിയ മോഷ്ടാവ് ആശുപത്രിയിലെ കൗണ്ടറില്‍ കയറി വലിപ്പുകള്‍ തുറന്ന് പരിശോധിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഇരുമ്ബുദണ്ഡുമായി ആണ് കള്ളൻ എത്തിയത്.

ആശുപത്രിക്കുള്ളിലെ ചാപ്പലില്‍ നിന്നും മോഷ്ടിച്ച കാണിക്ക് വഞ്ചി ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ ഫാര്‍മസിയില്‍ ജോലി ചെയ്യുകയായിരുന്ന ബിന്ദു വേണുഗോപാലിന്റെ കഴുത്തില്‍ കിടന്ന രണ്ടു പവന്‍ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ച്‌ കടന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം കേന്ദ്രീകരിച്ച്‌ കീഴ്വായ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ