ചുങ്കപ്പാറ സി.എം.എസ് എൽ.പി സ്കൂളിന്റെ 125-ാമത് വാർഷികവും അധ്യാപക, രക്ഷാകർത്തൃസമ്മേളനവും വ്യാഴായ്ച ഉച്ചക്ക് രണ്ടിന് നടക്കും. വാർഷികം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ മോഹനും , പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫും ഉദ്ഘാടനം ചെയ്യും. ലോക്കൽ മാനേജർ ഫാ. യേശുദാസ് പി.ജോർജ് അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് മാനേജർ സുമോദ് സി. ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം രാജി പി . രാജപ്പൻ സമ്മാനദാനം നിർവഹിക്കും.
ചുങ്കപ്പാറ സി.എം.എസ് എൽ.പി സ്കൂൾ വാർഷികം വ്യാഴായ്ച ഉച്ചക്ക് രണ്ടിന്
0