വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും, കോഴിക്കോട് ഫാത്തിമ ആശുപ്രതിയിലെ ഡോക്ടര്‍ക്കു നേരെയുണ്ടായ വധ്രശമക്കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം നടത്തുന്ന മെഡിക്കല്‍ സമരം ഇന്ന്.
രാവിലെ 6 മുതല്‍ വൈകിട്ട് ആറു വരെയാണു സമരം. ഐഎ.എയെ കൂടാതെ കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും സമരത്തില്‍ പങ്കെടുക്കും.