2013 ഏപ്രിൽ 1 മുതൽ സർക്കാർ ജീവനക്കാർക്കും,അധ്യാപകർക്കും യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി ഇപ്പോഴും പിൻവലിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ പുന പരിശോധന റിപ്പോർട്ട് പുറത്തുവിട്ട്, പദ്ധതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജോയിന്‍റ് കൗണ്‍സില്‍ മല്ലപ്പള്ളി മേഖലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തേ മതിയാകൂവെന്നും ആവശ്യമുയര്‍ന്നു.
സംസ്ഥാന കമ്മിറ്റി അംഗം എന്‍ സോയാ മോൾ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് പി.എസ് സിയാദ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ആര്‍ മനോജ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി അഖിൽ, ജില്ലാ ട്രഷറർ പി എസ് മനോജ് കുമാർ ,ജില്ലാ ജോയിൻ സെക്രട്ടറി എ.ഷാജഹാൻ,മേഖലാ സെക്രട്ടറി ഷമീർ സിബി, അമ്പിളി എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ അഞ്ച് ഔദ്യോഗിക പ്രമേയങ്ങൾ അംഗീകരിച്ചു. പുതിയ ഭാരവാഹികളായി പി.എസ് സിയാദ് (പ്രസിഡൻറ്), ഷമീര്‍ സിബി (സെക്രട്ടറി), എസ് അമ്പിളി (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.