വായ്പൂര് കീഴ് തൃക്കേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം മാർച്ച് 28-ന് നടക്കും. തന്ത്രി അക്കീരമൻ കാളിദാസ ഭട്ടതിരി കലശാഭിഷേകം നടത്തും. ദശാവതാരച്ചാർത്ത് മാർച്ച് 30-ന് തുടങ്ങും. കോട്ടയം മണക്കാട്ടില്ലം നാരായണൻ നമ്പൂതിരിയാണ് ചന്ദനം ചാർത്തുക. ഏപ്രിൽ എട്ടിന് സമാപിക്കും. ഭാഗവതസപ്താഹയജ്ഞം ഏപ്രിൽ രണ്ടിന് തുടങ്ങും. പ്രൊഫ. ശബരീനാഥാണ് ആചാര്യൻ. ഹരികൃഷ്ണൻ മല്ലപ്പള്ളി, ഗോപകുമാർ ചിങ്ങവനം, മിഥുൻ തിരുവനന്തപുരം എന്നിവർ പാരായണം ചെയ്യും. ഏപ്രിൽ ഒൻപത് രാവിലെ 11.30-ന് അവഭൃഥസ്നാനത്തോടെ യജ്ഞം സമാപിക്കും. ഉച്ചയ്ക്ക് അന്നദാനവുമുണ്ട്.
വായ്പൂര് കീഴ് തൃക്കേൽ ശ്രീകൃഷ്ണസ്വാമിക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവം 28-ന്
0