കോട്ടാങ്ങൽ മലമ്പാറയിൽ തീപിടിത്തം. കോട്ടാങ്ങൽ നാലാം വാർഡിൽ കൊല്ലനോലിൽ അസീസിന്റെ പുരയിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. നാട്ടുകാരുടെ അടിയന്തര ഇടപെടലാണ് തീപടരുന്നതിന്റെ വ്യാപ്തി കുറച്ചത്.